രാജസ്ഥാനില്‍ വിവാഹത്തിനിടെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു; 50 പേര്‍ക്ക് പരിക്ക്

വിവാഹ സദ്യ ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് ശക്തമായ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു

Update: 2022-12-09 03:16 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹ ചടങ്ങിനിടെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. വിവാഹ സദ്യ ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് ശക്തമായ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.

സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ട്.ജോധ്പൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഭുൻഗ്ര ഗ്രാമത്തിലാണ് സംഭവം."ഇത് വളരെ ഗുരുതരമായ അപകടമാണ്. 52 പേരെ എംജിഎച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ചികിത്സ തുടരുകയാണ്," ജില്ലാ കലക്ടർ ഹിമാൻഷു ഗുപ്തയുടെ വാക്കുകള്‍ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് വൈകിട്ട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചേക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News