പൊലീസുമായുള്ള ഏറ്റുമുട്ടൽ: ഛത്തീസ്ഗഢിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബിജാപൂര്‍ ഗ്രാമത്തിലെ കാടുകൾക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

Update: 2022-02-27 10:25 GMT
Advertising

ഛത്തീസ്ഗഢിലെ ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ സി.ആര്‍.പി.എഫ് സംഘം വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരും സ്ത്രീകളാണ്. ബിജാപൂര്‍ ഗ്രാമത്തിലെ കാടുകൾക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്‌റ്റേഷനു സമീപത്തെ കാട്ടില്‍വെച്ചാണ് വെടിവെപ്പും തുടര്‍സംഭവങ്ങളും ഉണ്ടാകുന്നത്. സംഭവസ്ഥലത്ത് നിന്ന് പിസ്റ്റളുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജില്ലാ റിസർവ് ഗാർഡിന്‍റെയും (ഡി.ആർ.ജി) സെൻട്രൽ റിസർവ് പൊലീസ് സേനയുടെയും (സി.ആർ.പി.എഫ്) സംയുക്ത നീക്കമായിരുന്നു ഈ ഓപ്പറേഷന്‍. ശനിയാഴ്ച രാത്രിയാണ് സംരക്ഷണ സേന മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന സ്ഥലത്തേക്കുള്ള യാത്ര തിരിക്കുന്നത്. ഇന്ന് രാവിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന ഒരു മല പൊലീസ് സംഘം വളയുകയായിരുന്നു. സുരക്ഷാസേന വളഞ്ഞതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നെന്നും പിന്നീടാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം

വെടിവെപ്പ് അവസാനിച്ച ശേഷം രണ്ട് ആയുധധാരികളായ വനിതകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, അവര്‍ മാവോയിസ്റ്റുകളാണ്. , റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദരരാജ് പറഞ്ഞു.‌ ഒന്‍പത് തോക്കുകളും, വയറുകളും, സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News