ഓഫീസിലെ കസേരയെച്ചൊല്ലി വഴക്ക്; സഹപ്രവർത്തകനെ വെടിവെച്ച് യുവാവ്

പൊലീസെത്തിയാണ് പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയത്

Update: 2023-03-30 05:42 GMT
Editor : ലിസി. പി | By : Web Desk

ഗുരുഗ്രാം: ഓഫീസിലെ കസേരയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപ്രവർത്തകനെ 23 കാരൻ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുഗ്രാമിലെ ഫിറോസ് ഗാന്ധി കോളനിയിൽ താമസിക്കുന്ന വിശാലിനാണ് (23) വെടിയേറ്റത്.

പ്രതിയായ അമൻ ജംഗ്ര ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ചൊവ്വാഴ്ച ഓഫീസിലെ കസേര സംബന്ധിച്ച് അമൻ ജംഗ്രയുമായി തർക്കമുണ്ടായതായി വിശാൽ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ചയും ഇതേ വിഷയത്തിൽ വീണ്ടും തർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയതായി പൊലീസ് പറഞ്ഞു. ഉച്ചക്ക് താൻ റോഡിലൂടെ നടക്കുമ്പോൾ അമൻ പിന്നിൽ നിന്ന് വന്ന് വെടിവെക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വിശാൽ പറയുന്നു.

അമനെതിരെ കൊലപാതകശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. പൊലീസെത്തിയാണ് പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.  പരിക്കേറ്റ വിശാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞതായും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.പ്രതി ഇപ്പോഴും ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും ഈസ്റ്റ് ഡിസിപി വീരേന്ദർ വിജ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News