ഹരിയാനയിൽ അരി മിൽ തകർന്നുവീണ് നാല് മരണം; 20ലേറെ പേർക്ക് പരിക്ക്

സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.

Update: 2023-04-18 05:07 GMT

ചണ്ഡീ​ഗഢ്: ഹരിയാനയിലെ കർണാലിൽ അരി മിൽ തകർന്നുവീണ് നാല് മരണം. 20ലേറെ പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തരോരിയിലെ മൂന്ന് നിലകളുള്ള ശിവശക്തി റൈസ് മില്ലിലാണ് അപകടമുണ്ടായത്. മില്ലിലെ തൊഴിലാളികളാണ് മരിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഏതാനും തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നി​ഗമനം.

അതേസമയം, 120 തൊഴിലാളികളെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയതായി കർണാൽ ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.

ജോലി കഴിഞ്ഞ് തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിനു പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News