യു.പിയില്‍ നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 14കാരന്‍ പിടിയില്‍

കുഞ്ഞ് കരയുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

Update: 2021-07-11 09:19 GMT

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 14കാരന്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുഞ്ഞ് കരയുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. 100 മീറ്റര്‍ ചുറ്റളവിലാണ് കുഞ്ഞിന്റെയും പ്രതിയുടെയും വീട്.

കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News