48 മണിക്കൂറിനിടെ ആറ് ഭീകരവാദികളെ വധിച്ചെന്ന് സുരക്ഷാ സേന

ജമ്മു മേഖലയിലെ ഭീകരവാദികളുടെ താവളങ്ങൾ കണ്ടെത്തിയെന്നും സേന അറിയിച്ചു

Update: 2025-05-16 13:09 GMT

ശ്രീനഗര്‍: പെഹൽഗാമിൽ ഭീകരാമക്രമണം നടത്തിയവർക്കായി തിരച്ചിൽ തുടരുന്നു. 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിന്‍റെ ഏകീകൃതമായ പ്രവർത്തനമാണ് വിജയം കണ്ടത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു മേഖലയിലെ ഭീകരവാദികളുടെ താവളങ്ങൾ കണ്ടെത്തിയെന്നും സേന അറിയിച്ചു.

പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായിയും ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിർത്തൽ കരാർ നീട്ടിയതായും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ ഈ മാസം 10ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനമാണ് ഞായറാഴ്ച വരെ തുടരുക.

Advertising
Advertising

ഞായറാഴ്ച വീണ്ടും ഡിജിഎംഒ ചർച്ച നടത്തി സ്ഥിതി വിലയിരുത്തും. വെടിനിർത്തൽ ധാരണ തുടർന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന്‍റെ സമീപനത്തെ ലോകരാജ്യങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാനാണ് പ്രതിനിധി സംഘം ഒരുങ്ങുന്നത്. ആറ് എംപിമാരും വിദേശകാര്യ വകുപ്പ് പ്രതിനിധികളുമാണ് സംഘത്തിലുണ്ടാകുക. ഒരു സംഘത്തെ ശശി തരൂർ എംപി നയിക്കും. ഭുജ് വ്യോമസേനാ താവളത്തിലേതിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജവാന്മാരുമായി സവാദിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News