ജമ്മുവില്‍ ഏറ്റുമുട്ടല്‍; അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു

രണ്ട് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്

Update: 2021-10-11 16:41 GMT

ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉൾപ്പെടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ജമ്മുവിലെ പൂഞ്ച് സെക്ടറിലെ വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരങ്കോട് ഉപവിഭാഗത്തിലെ മുഗൾ റോഡിന് സമീപമുള്ള വനത്തിനുള്ളിൽ ഭീകരര്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ഉദ്യോഗസ്ഥർ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിവരം ലഭിച്ചയുടൻ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംഘങ്ങൾ സ്ഥലത്തെത്തി പ്രദേശം മുഴുവൻ വളഞ്ഞുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ, ഒരു ഭീകരനെ അനന്തനാഗിലും മറ്റൊരാളെ കശ്മീരിലെ ബന്ദിപോര ജില്ലയിലും വധിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News