മധ്യപ്രദേശിൽ അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സം​ഗം ചെയ്തു

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

Update: 2024-05-14 09:11 GMT

ഭോപ്പാൽ: അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി ബലാത്സം​ഗം ചെയ്തു. മധ്യപ്രദേശിലെ അ​ഗർ മൽവ ജില്ലയിലെ സോയത് കാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. 17കാരനായ ആൺകുട്ടിയാണ് അയൽപക്കത്ത് താമസിക്കുന്ന പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സോയത് കാല പൊലീസ് സ്റ്റേഷൻ ഇൻചാർജ് യശ്വന്ത് റാവു ഗെയ്ക്‌വാദ് പറഞ്ഞു.

പിന്നീട് രാത്രിയിൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയ ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതായും സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ ആൺകുട്ടിക്കെതിരെ ഐപിസിയിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News