വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു; പ്രതി ഒളിവിൽ

പ്രതി പെൺകുട്ടിയെ എടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Update: 2022-12-23 15:18 GMT

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. വടക്കൻ ഡൽഹിയിലെ ഭൽസ്വ ഡയറി ഏരിയയിൽ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയേയും കൈയിലെടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് പ്രതിഷേധവുമായി രം​ഗത്തെത്തിയ കുടുംബാം​ഗങ്ങൾ റോഡ് ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂലിപ്പണിക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

Advertising
Advertising

പിന്നാലെ, മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ) വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ പെൺകുട്ടിയുടെ ചിത്രം മറ്റ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയും പൊലീസ് വാഹനത്തിൽ അനൗൺസ്മെന്റ് നടത്തുകയും ചെയ്തിരുന്നു.

പ്രദേശത്തും പരിസര പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തവെ, വ്യാഴാഴ്ച വൈകുന്നേരം ഏഴോടെ ഒരു പാർക്കിനടുത്ത് കിടക്കുന്ന രീതിയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു എന്ന് ഡിവൈഎസ്പി ദേവേശ് കുമാർ മഹ്ല പറഞ്ഞു.

പെൺകുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ മുറിവേറ്റ് രക്തസ്രാവം ഉണ്ടായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ബലാത്സം​​ഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു.

ഇതോടെ, പൊലീസ് എഫ്.ഐ.ആറിൽ പോക്സോ വകുപ്പും ഐപിസിയിലെ ബലാത്സം​ഗ വകുപ്പും കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അതേസമയം, പ്രതിയെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ബലാത്സം​ഗത്തിന് ഇരയായ പെൺകുഞ്ഞ് ഒരു ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. തന്റെ ടീം അവൾക്കൊപ്പമുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്"- ഡി.സി.ഡബ്ല്യു മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News