5-ജി ഈ വർഷം തന്നെ കൊണ്ടുവരും; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കും

ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും. ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംവിധാനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

Update: 2022-02-01 06:33 GMT

5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാ മന്ത്രാലയങ്ങളിലും സമ്പൂർണ ഇ-ബിൽ നടപ്പാക്കും. ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും. ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംവിധാനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

പ്രതിരോധമേഖലയിൽ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത ഉറപ്പാക്കും. 7.50 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. മൂലധന നിക്ഷേപത്തിൽ 35 ശതമാനത്തിന്റെ വർധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News