വളവ് തിരിയുന്നതിനിടെ ബസ് മറിഞ്ഞു; മണിപ്പൂരിൽ 7 കുട്ടികൾക്ക് ദാരുണാന്ത്യം

കുട്ടികളിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു

Update: 2022-12-21 13:34 GMT

ഗുവാഹത്തി; മണിപ്പൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് 7 കുട്ടികൾക്ക് ദാരുണാന്ത്യം. തംബൽനു ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. നോനി ജില്ലയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.

രണ്ട് ബസുകളിലായി പഠനയാത്രയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടികളുമായി സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. കുട്ടികളിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ 20 കുട്ടികൾക്ക് പരിക്കേറ്റിറ്റുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News