95 % പെട്രോള്‍+5 % എഥനോള്‍ വില 102 രൂപ, 80 % പെട്രോള്‍+20 % എഥനോള്‍ എന്നിട്ടും വില 102 തന്നെ; ഇന്ധനകമ്പനികളും ക്രേന്ദ്രവും ജനങ്ങളെ പറ്റിക്കുന്നുവെന്ന് ചര്‍ച്ച

20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (E20) ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

Update: 2025-08-06 10:06 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് വാഹനത്തിന്റെ പ്രകടനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ പെട്രോള്‍ വിലയില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

E5 ഇന്ധനത്തില്‍ 95 ശതമാനം പെട്രോളും അഞ്ച് ശതമാനം എഥനോളും ചേര്‍ക്കുമ്പോള്‍ 102 രൂപയാണ് വില. എന്നാല്‍ E20 ഇന്ധനത്തില്‍ പ്രെട്രോള്‍ 80 ശതമാനമായി കുറയുകയും എഥനോള്‍ 20 ശതമാനം ആയി വര്‍ദ്ധിക്കുമ്പോഴും വിലയില്‍ മാറ്റം സംഭവിക്കുന്നില്ല. എന്നിട്ടും 102 രൂപയാണ് അപ്പോഴും പെട്രോളിന്റെ വില.

Advertising
Advertising

ലിറ്ററിന് 65 മുതല്‍ 70 വരെ വിലയുള്ള എഥനോള്‍, ലിറ്ററിന് 80 മുതല്‍ 90 വരെ വിലയുള്ള (ഡല്‍ഹി) പെട്രോളിനേക്കാള്‍ വില കുറഞ്ഞതാണ്.

എഥനോള്‍ പ്രാദേശികമായി ലഭിക്കുന്നതിനാലും അസംസ്‌കൃത എണ്ണയേക്കാള്‍ വളരെ വിലകുറഞ്ഞതിനാലും എഥനോള്‍ കലര്‍ത്തിയ പെട്രോളിന് ഉപഭോക്താക്കള്‍ക്ക് കിഴിവ് ലഭിക്കുന്നില്ല.

20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുകയും വാഹന ഭാഗങ്ങളുടെ തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യം സമ്മതിച്ചത്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നത് വാഹനത്തിന്റെ പ്രകടനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News