ബിജെപി എംഎൽഎ കലാപക്കേസിൽ പ്രതി; കത്തൗളിയിൽ ഉപതെരഞ്ഞെടുപ്പ്

കത്തൗളിയിലെ വോട്ടെണ്ണൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് നടക്കും

Update: 2022-11-09 14:39 GMT
Advertising

ബിജെപി എംഎൽഎ കലാപക്കേസിൽ പ്രതിയായതോടെ ഉത്തർപ്രദേശിലെ കത്തൗളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബിജെപി എംഎൽഎയായ വിക്രം സിങ് സൈനിയുടെ മണ്ഡലത്തിൽ ഡിസംബർ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കമ്മീഷൻ പ്രഖ്യാപിച്ചത്. 2013ലെ മുസാഫർനഗർ കലാപക്കേിൽ പ്രതിയായതോടെ സൈനിയുടെ എംഎൽഎ സ്ഥാനം തിങ്കളാഴ്ചയാണ് നഷ്ടപ്പെട്ടത്. കത്തൗളിയിലെ വോട്ടെണ്ണൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് നടക്കും.

കത്തൗളിയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ 2022ൽ ഒഴിവ് വന്ന എല്ലാ മണ്ഡലങ്ങളിലും നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അഞ്ചു മണ്ഡലങ്ങളിൽ നവംബർ അഞ്ചിന് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. യു.പി, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങൾ. യു.പിയിലെ മെയിൻപുരി ലോകസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് അന്തരിച്ചതോടെ ഒക്‌ടോബറിലാണ് മണ്ഡലത്തിൽ ജനപ്രതിനിധിയില്ലാതായത്.

അതേസമയം, ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എതിരെ കോൺഗ്രസ് നേതാവ് രാജ്യസഭാ എംപി അമീ യാഗ്നിക്ക് മത്സരിക്കും. 118 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. സർക്കാർ വിരുദ്ധ വോട്ടുകൾ ആം ആദ്മി പിടിക്കും എന്നാണ് റിപ്പോർട്ടുകൾ. 43 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ആം ആദ്മി വിട്ട് ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നു. ബിജെപി ഓഫീസിൽ നിന്നാണ് ആം ആദ്മി പാർട്ടിക്ക് സ്ഥാനാർത്ഥി പട്ടിക ലഭിക്കുന്നതെന്നു ഇന്ദ്രനീൽ ആരോപിച്ചു.

A by-election was announced in Uttar Pradesh's Katauli after a BJP MLA was accused in 2013 Muzaffarnagar riots case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News