ബൈക്ക് ഓടിക്കുന്നതിനിടെ കെട്ടിപ്പിടിച്ച് ദമ്പതികൾ; ഡൽഹി ട്രാഫിക് പൊലീസ് 11,000 രുപ പിഴയിട്ടു

അപകടകരമായ രീതിയിൽ വാഹനമോടിച്ച ദമ്പതികളുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി

Update: 2023-07-20 16:43 GMT

ന്യൂഡൽഹി: ബൈക്കിൽ അപകടകരമായ വിധത്തിൽ കെട്ടിപിടിച്ച് യാത്രചെയ്ത ദമ്പതികളുടെ വീഡിയോ വൈറലായതിന് ശേഷം ഡൽഹി ട്രാഫിക് പൊലീസ് വാഹനമോടിച്ചയാൾക്ക് 11,000 രുപ പിഴയിട്ടു. വീഡിയോയിൽ ഒരാൾ ബൈക്ക് ഓടിക്കുകയും ഒരു സ്ത്രീ ഫ്യുവൽ ടാങ്കിന് മുകളിൽ ഇയാൾക്ക് അഭിമുഖമായിരുന്ന് ഇയാളെ കെട്ടിപിടിക്കുന്നത് കാണാം.

വീഡിയോയിലുള്ള സ്ത്രീ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അതേസമയം വാഹനമോടിച്ചയാൾ നിരവധി വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതും കാണാം. സംഭവത്തിൽ സിനിമകളെ അനുകരിക്കരിച്ച് അപകടകരമായ രീതിയിൽ വാഹന മോടിക്കരുതെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

Advertising
Advertising

അതേസമയം ഈ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾക്കെതിരെ നടപടിയെടുത്തുവെന്നും പൊലീസ് ട്വിറ്ററിൽ കുറിച്ചു. ഹെൽമറ്റും ലൈസൻസും ഇല്ലാതെ അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിനാണ് കേസെടുത്തത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News