മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് സ്വാമി; സ്‌പോട്ടിൽ പണികൊടുത്ത് അവതാരകൻ

തമിഴ് യൂടൂബ് ചാനലായ 'ബിഹൈൻഡ്‌വുഡ്‌സ് എയറി'ലാണ് ജാതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിൽ വ്യാജവാദമുന്നയിച്ച് പുരോഹിതൻ വെട്ടിലായത്

Update: 2022-02-04 14:29 GMT
Editor : Shaheer | By : Web Desk

കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് യൂടൂബ് ചാനൽ ടോക്ക്‌ഷോയിൽ സ്വാമി. ഉടൻ തന്നെ മലയാളിയായ ക്യാമറാമാനെ കാണിച്ച് വാദം പൊളിച്ച് അവതാരകൻ. തമിഴ് യൂടൂബ് ചാനലായ 'ബിഹൈൻഡ്‌വുഡ്‌സ് എയറി'ലാണ് ചർച്ചയ്ക്കിടയില്‍ ഹിന്ദു പുരോഹിതൻ വെട്ടിലായത്.

കേരളത്തിൽ ഒരു ജില്ലയിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ വാദം. ഉടൻതന്നെ അതേതു ജില്ലയെന്ന് അവതാരകരും സഹപാനലിസ്റ്റുകളും ചോദിച്ചു. മലപ്പുറമെന്നായിരുന്നു സ്വാമിയുടെ മറുപടി. ഉടൻതന്നെ മലപ്പുറത്തുകാരനായ ക്യാമറാമാൻ മനോജിനെ കാണിച്ച് ഇതു ശരിയാണോയെന്ന് ചോദിച്ചു അവതാരകൻ. മലപ്പുറത്ത് ആർക്കു വേണമെങ്കിലും പോകാമെന്നും സ്വാമിയുടെ വാദം കള്ളമാണെന്നുമായിരുന്നു കാമറാമാന്റെ പ്രതികരണം. ഇതോടെ എന്നോട് ഇതുപോലെ ഒരാൾ പറഞ്ഞതാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു സ്വാമി.

Advertising
Advertising

ചർച്ചയിലെ സംഭാഷണം ഇങ്ങനെയായിരുന്നു

സ്വാമി: കേരളത്തിലെ ഒരു ജില്ലയുണ്ട്. അവിടെ ഹിന്ദുക്കൾക്ക് പ്രവേശനമില്ല.

സഹപാനലിസ്റ്റായ പെൺകുട്ടി(അവതാരകനോട്): അതേതു ജില്ല എന്ന് ചോദിക്കൂ

അവതാരകൻ: ഏത് ജില്ലയാണത്?

സ്വാമി: മലപ്പുറം.. മലപ്പുറം ജില്ല

അവതാരകൻ: ഞാനും മലപ്പുറത്ത് പോയിട്ടുണ്ട്... (കാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്. നിങ്ങൾ മലപ്പുറമല്ലേ?

കാമറാമാൻ: അതെ, മലപ്പുറമാണ്...

സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞതാണ്..

അവതാരകൻ: അവിടെ പോകാൻ പറ്റില്ലേ?

കാമറമാൻ: അവിടെ ആർക്കു വേണമെങ്കിലും പോകാം. ഒരു പ്രശ്‌നവുമില്ല..

Full View

ജാതിയുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു സ്വാമിയുടെ വ്യാജപ്രചാരണം. ജാതി ഇല്ലെങ്കിൽ ഹിന്ദുമതം ഇല്ലാതാകുമെന്ന സഹപാനലിസ്റ്റിന്റെ വാദത്തോടായിരുന്നു ഇപ്പോഴും മുസ്‌ലിംകൾക്ക് ജിസ്‌യ കൊടുത്ത് ഹിന്ദുക്കൾക്ക് കഴിയേണ്ട സ്ഥിതിയുണ്ടെന്നും മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നുമുള്ള സ്വാമിയുടെ വാദം.

Summary: A Hindu saint claims Hindus have no access to Malappuram; YouTube Channel presenter countered the argument with the cameraman from the districts-Viral Video

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News