ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി

പ്രതികൂല സാഹചര്യത്തിലാണ് പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ഗോപാൽ റായ്

Update: 2024-06-06 15:12 GMT

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് സഖ്യം രൂപീകരിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനാണ് എ.എ.പി തീരുമാനിച്ചിരിക്കുന്നതെന്നും പാർട്ടി നേതാവ് ഗോപാൽ റായ്.

പാർട്ടി എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യാ  മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. നിരവധി പാർട്ടികൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു, ആം ആദ്മി പാർട്ടിയും അതിൻ്റെ ഭാഗമായിരുന്നു. എന്നാൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സഖ്യവുമില്ല. സ്വേച്ഛാധിപത്യത്തിന് എതിരാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം. ഏറ്റവും പ്രതികൂല സാഹചര്യത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News