ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു, ഭരണവിരുദ്ധ വികാരം മറികടക്കാൻ പുതിയ തന്ത്രം

അടുത്ത വർഷം ആദ്യത്തിലാകും ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക

Update: 2024-12-09 10:48 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മുന്നേ തുടങ്ങിയ ആംആദ്മി പാര്‍ട്ടി(എഎപി) രണ്ടാംഘട്ട സ്ഥാനര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. 20 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എഎപി ഇന്ന് പുറത്തിറക്കിയത്. അടുത്ത വര്‍ഷം ആദ്യത്തിലാകും ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത്തവണ ജംഗ്പുരയില്‍നിന്ന് ജനവിധി തേടും. നിലവില്‍ പ്രതാപ്ഗഞ്ജ് എംഎല്‍എയാണ് സിസോദിയ. ഈ സീറ്റില്‍ മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപകനുമായിട്ടുള്ള അവാധ് ഓജ മത്സരിക്കും. അടുത്തിടെയാണ് അദ്ദേഹം എഎപിയില്‍ ചേര്‍ന്നത്. 

Advertising
Advertising

11 സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ ആദ്യ പട്ടിക കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. 70 അംഗ നിയമസഭയിൽ 31 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇതുവരെ എഎപി പ്രഖ്യാപിച്ചുകഴിഞ്ഞു. 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇനി പ്രഖ്യാപിക്കാനുള്ളൂ. അതും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. 

സിസോദിയ അടക്കം 14 സിറ്റിങ് എംഎല്‍എമാരെയാണ് മാറ്റിയിരിക്കുന്നത്. പകരം പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കിയത്. ഭരണവിരുദ്ധ വികാരം മറികടന്ന് നാലാംതവണയും അധികാരം പിടിക്കാനുള്ള എഎപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന.

ജംഗ്പുര സീറ്റ് 2013 മുതല്‍ എഎപിയുടെ കൈകളിലാണ്. അന്ന് ഇവിടെ നിന്നും വിജയിച്ച മനീന്ദര്‍ സിങ് ധിര്‍ പിന്നീട് ബിജെപിയില്‍ എത്തി. 2015ലും 2020ലും പ്രവീണ്‍ കുമാറാണ് എഎപി ടിക്കറ്റില്‍ ഇവിടെനിന്ന് ജയിച്ചുകയറിയത്. ഇത്തണ മനീഷ് സിസോദിയയെ ആണ് എഎപി മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിച്ചിട്ടുള്ളത്.  ജംഗ്പുര എംഎല്‍എ ആയിട്ടുള്ള പ്രവീണ്‍ കുമാര്‍ ജനക്പുരിയില്‍ നിന്ന് ഇത്തവണ മത്സരിക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News