പഞ്ചാബിൽ എഎപി വലിയ ഒറ്റകക്ഷിയാവും; ബിജെപി ഒരു സീറ്റിലൊതുങ്ങുമെന്ന് എബിപി സിവോട്ടർ സർവേ

ഉത്തർപ്രദേശിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 403 അംഗസഭയിൽ ബിജെപി സഖ്യം 213-217 സീറ്റുവരെ നേടുമെന്ന് സർവേ പറയുന്നു.

Update: 2021-11-12 16:48 GMT
Advertising

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എബിപി-സിവോട്ടർ സർവേ. 117 അംഗ പഞ്ചാബ് സഭയിൽ എഎപി 47-53 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. ഭരണകക്ഷിയായ കോൺഗ്രസ് 16-24 സീറ്റുകൾ നേടും, അതേസമയം ബിജെപി പരമാവധി ഒരു സീറ്റ് മാത്രമേ നേടൂ എന്നും സർവേ പറയുന്നു.

വോട്ടുവിഹിതത്തിന്റെ കാര്യത്തിലും എഎപി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവേ പറയുന്നത്. 2017ൽ അവരുടെ വോട്ടുവിഹിതം 23.7 ശതമാനമായിരുന്നു, ഇത് 36.5 ശതമാനമായി ഉയരുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും വോട്ടുവിഹിതത്തിൽ കുറവുണ്ടാവുമെന്നും റിപ്പോർട്ട് പറയുന്നു.

ഉത്തർപ്രദേശിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 403 അംഗസഭയിൽ ബിജെപി സഖ്യം 213-217 സീറ്റുവരെ നേടുമെന്ന് സർവേ പറയുന്നു. സമാജ് വാദി പാർട്ടി 152-160 സീറ്റുകൾ നേടുമെന്നും ബിഎസ്പി 16-20 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് 2-6 സീറ്റുകളിലൊതുങ്ങുമെന്നും സർവേ റിപ്പോർട്ട് പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News