തമിഴ് സൂപ്പർ നായിക തൃഷ കോൺഗ്രസിലേക്ക്? രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ താരം

നടൻ വിജയ് ജനസേവനം ലക്ഷ്യമിട്ട് രാഷ്ട്രീയത്തിൽ സജീവമായതാണ് തൃഷക്ക് പ്രചോദനമായത്

Update: 2022-08-19 15:22 GMT
Editor : banuisahak | By : Web Desk

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

രാഷ്ട്രീയത്തിലെ എല്ലാ സാധ്യതകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് താരം തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല. ജനസേവനം ലക്ഷ്യമിട്ട് രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനെന്നാണ് വിവരം.

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനാണ്' തൃഷയുടെ പുതിയ ചിത്രം. കൽക്കിയുടെ അതേപേരിലുള്ള ചരിത്രനോവൽ ആധാരമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നീ വൻ താരനിരക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷ എത്തുന്നത്. ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ 'കുന്തവി' രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News