നാഗാലാൻഡിലും മണിപ്പൂരിലും അഫ്‌സ്പ നീട്ടി
നാഗാലാൻഡിൽ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അഫ്‌സ്പ നീട്ടിയിട്ടുണ്ട്.
Update: 2025-03-30 13:28 GMT
ന്യൂഡൽഹി: നാഗാലാൻഡിലും മണിപ്പൂരിലും ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട് (അഫ്‌സ്പ) നീട്ടി. നാഗാലാൻഡിൽ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അഫ്‌സ്പ നീട്ടിയിട്ടുണ്ട്. ആറുമാസത്തേക്കാണ് നീട്ടിയത്. മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷൻ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്‌സ്പ നീട്ടിയിട്ടുണ്ട്.