ഉപേക്ഷിച്ചു പോയതിന്‍റെ ദേഷ്യത്തില്‍ യുവതി കാമുകന്‍റെ മകനെ കൊലപ്പെടുത്തി

ദിവ്യാൻഷിന്‍റെ പിതാവുമായുള്ള വിവാഹത്തിന് തടസ്സമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു

Update: 2023-08-16 02:35 GMT

പൂജ കുമാരി

ഡല്‍ഹി: പടിഞ്ഞാറൻ ഡൽഹിയിൽ 11 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ  സ്ത്രീ അറസ്റ്റിൽ. ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് മരിച്ചത്. ദിവ്യാൻഷിന്‍റെ പിതാവുമായുള്ള വിവാഹത്തിന് തടസ്സമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി പൂജ കുമാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും 2019 ലാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുടെയും മകന്‍റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. ആഗസ്ത് 10ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഉറങ്ങുന്നതുമാണ് കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്സ് കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു. സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ഡൽഹി പൊലീസിന് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്.

എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നില്ല യുവതിയുടെ താമസം. നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രൺഹോല, നിഹാൽ വിഹാർ, റിഷാൽ ഗാർഡൻ എന്നീ ഇന്ദർപുരിയിലെയും സമീപ പ്രദേശങ്ങളിലെയും 300 ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പിന്നീട് ട്രാക്ക് ചെയ്യാൻ തുടങ്ങി.പൂജ ഇടയ്ക്കിടെ ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് യുവതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News