അനുമതി നിഷേധിച്ചതിന് പിന്നാലെ കർണാടകയിൽ ആർഎസ്എസ് പഥസഞ്ചലനം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം

മെയ് മാസത്തിൽ നാഗ്പൂരിൽ നടന്ന ദൃശ്യങ്ങളാണ് പുതിയത് എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്

Update: 2025-10-23 10:07 GMT

ബംഗളുരു:അനുമതി നിഷേധിച്ചതിന് പിന്നാലെ കർണാടകയിൽ ആർഎസ്എസ് പഥസഞ്ചലനം എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാജം. മാസങ്ങൾക്ക് മുമ്പ് നാഗ്പൂരിൽ നടന്ന റാലിയാണ് സർക്കാർ അനുമതി നിഷേധിച്ചതിന്  പിന്നാലെ കർണാടകയിൽ നടന്നത് എന്ന പേരിൽ പ്രചരിക്കുന്നത്. വീഡിയോയുടെ സത്യാവസ്ഥ വസ്തുത അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത് 'ദി ക്വിന്റ് 'ന്യൂസ് പോർട്ടലാണ്.

പ്രചരിക്കുന്ന ചിത്രങ്ങൾ ഗൂഗിൾ ലെൻസിലെ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇത് നാഗ്പൂരിൽ മെയ് മാസം അവസാനം നടന്ന പഥസഞ്ചലനത്തിന്റെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  വാർത്ത ഏജൻസിയായ 'എഎൻഐയും ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ്' എന്ന ഇൻസ്റ്റഗ്രാം പേജും നാഗ്പൂരിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ മെയ് മാസത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഗൂഗിൾ സ്ട്രീറ്റ് വ്യു ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാഗ്പൂർ തിരംഗചൗക്കിൽ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള കടകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും ക്വിന്റിന്റെ വസ്തുതാന്വേഷണ ടീം പറയുന്നു.

കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ വരെ വ്യാജ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അനുമതി നിഷേധത്തിന് പിന്നാലെ ദണ്ഡയുമായി 1500 ആർഎസ്എസ് പ്രവർത്തകർ പഥസഞ്ചലനം നടത്തിയെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ ഉൾപ്പടെ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News