ധവളപത്രത്തിന് പിന്നാലെ കേന്ദ്രത്തിന് കണക്കുകളിലൂടെ മറുപടി നൽകാൻ ഒരുങ്ങി പ്രതിപക്ഷം

ഈ വർഷത്തെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കും.

Update: 2024-02-09 01:23 GMT

ന്യൂഡൽഹി: ധവളപത്രത്തിന്റെ അവതരണത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് കണക്കുകളിലൂടെ മറുപടി നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.നരേന്ദ്രമോദി സർക്കാറിന് കീഴിൽ അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഇന്ന് പ്രതിപക്ഷം ഉയർത്തും. ഈ വർഷത്തെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കും.

നിർണായക ചർച്ചകൾ നടക്കാനുണ്ടെന്ന് കാരണം ഉയർത്തിയാണ് ഇന്ന് അവസാനിക്കേണ്ടിയിരുന്ന ബജറ്റ് സമ്മേളനം നാളെ വരെ കേന്ദ്രസർക്കാർ നീട്ടിയത്. സുപ്രധാന നിയമം നിർമ്മാണ ബില്ലുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ സമ്മേളനം നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചത് പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.

Advertising
Advertising

2004 മുതൽ 2014 വരെ ഉണ്ടായിരുന്ന യുപിഎ സർക്കാരിന്റെ കാലത്തെയും 2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള നരേന്ദ്രമോദി സർക്കാറിന്റെ കാലത്തെയും താരതമ്യം ചെയ്യുന്നതായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ധവളപത്രം.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രസർക്കാർ വിവേചനത്തിനെതിരെ ഡൽഹിയിൽ സമരം കനക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതിയും സാമ്പത്തിക രംഗത്തെ പരാജയവും എണ്ണിപ്പറഞ്ഞ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ സഭയിൽ വെച്ചത്.

ഇതിന് കണക്കുകൾ കൊണ്ട് തന്നെ മറുപടി പറയാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇന്നലെ പുറത്തിറക്കിയ ബ്ലാക്ക് പേപ്പർ റിപ്പോർട്ടിലെ കണക്കുകൾ ഇന്ത്യ മുന്നണി എംപിമാർ ഇന്ന് സഭയിൽ ഉന്നയിച്ചെക്കും. സഭാ സമ്മേളനം അവസാനിച്ചാലും നരേന്ദ്രമോദി സർക്കാരിന്റെ കാലത്തെ വീഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതൽ പദ്ധതികളും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News