വിവാഹ വാഗ്ദാനം നൽകി അമേരിക്കൻ വയോധികയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ

62 കാരിയുടെ പരാതിയില്‍ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Update: 2023-05-08 10:00 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി 62 കാരിയായ അമേരിക്കൻ വനിതയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ഗഗൻദീപ് (32) എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ആഗ്രയിൽ ഹോംസ്റ്റേയുണ്ട്. 2017ൽ ഇന്ത്യയിലെത്തിയ താൻ ഗഗൻദീപിന്റെ ഹോംസ്റ്റേയിൽ താമസിച്ചുവെന്നാണ് അമേരിക്കൻ വനിതയുടെ പരാതിയിൽ പറയുന്നത്. പിന്നീട് ഇവർ സുഹൃത്തുക്കളാകുകയും ഒടുവിൽ അടുപ്പത്തിലാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗഗൻദീപിനെ കാണാൻ അമേരിക്കൻ വനിത പല തവണ ഇന്ത്യയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന സമയത്തെല്ലാം വിവാഹം ചെയ്യാമെന്ന് പറഞ്ഞ് ശാരീരികമായി ദുരുപയോഗം ചെയ്‌തെന്നും പരാതിയിലുണ്ട്. പരാതിക്കാരിയെ അമൃത്സറിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചെന്നും എന്നാൽ ചതിക്കുകയാണെന്ന് പിന്നീടാണ് മനസിലായെന്നും പൊലീസ് പറയുന്നു.

മെയ് നാലിന് വിവേക് ​​വിഹാർ പൊലീസ് സ്‌റ്റേഷനിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെ്യതത്.  അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഗഗൻദീപിനെ ആഗ്രയിൽ നിന്ന് മെയ് 6 നാണ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News