അഹമ്മദാബാദ് വിമാനാപകടം ടേക്ക് ഓഫിനിടെ; ദൃശ്യങ്ങൾ പുറത്ത്

വിമാനത്തിൽ 242 യാത്രക്കാർ

Update: 2025-06-12 10:06 GMT
Editor : നബിൽ ഐ.വി | By : Web Desk

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അപകടത്തിൽപെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേ‌ശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്‍റെ 270 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News