വീണ്ടും പേരുമാറ്റം; മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ഇനി അഹല്യാ നഗർ

മുംബൈയിലെ എട്ട് സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനും സർക്കാർ അംഗീകാരം നൽകി.

Update: 2024-03-13 15:31 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയുടെ പേര് അഹല്യാ നഗർ എന്ന് മാറ്റി. പേരുമാറ്റത്തിന് മഹാരാഷട്ര മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്. 2022ൽ ഔറംഗാബാദിനെ ഛത്രപതി സാംബാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും മാറ്റിയിരുന്നു.

മുംബൈയിലെ എട്ട് സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനും സർക്കാർ അംഗീകാരം നൽകി. ബ്രിട്ടീഷ് കാലത്തെ പേരുകളാണ് മാറ്റുന്നതെന്നാണ് സർക്കാർ വിശദീകരണം. മുംബൈ സെൻട്രൽ സ്റ്റേഷന്റെ പേര് ജഗന്നാഥ് ശങ്കർ സേത്ത് എന്നാകും. മറൈൻ ലൈൻ സ്റ്റേഷന്റെ പേര് മുംബദേവി സ്റ്റേഷൻ എന്നും മാറും.

അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. മറാത്ത സാമ്രാജ്യത്തിന്റെ പാരമ്പര്യ കുലീന രാജ്ഞിയായ അഹല്യാഭായ് ഹോൾക്കർ ജനിച്ചത് അഹമ്മദ്‌നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണെന്നും അതുകൊണ്ട് ജില്ലക്ക് അഹല്യാ നഗർ എന്ന് പേര് നൽകണമെന്നുമുള്ള ബി.ജെ.പി വാദം അംഗീകരിച്ചാണ് സർക്കാർ നടപടി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News