ഹോളി ആഘോഷത്തിനിടെ കളർ എറിയുന്നത് തടയാൻ അലിഗഡിൽ പള്ളി ടാർപോളിൻ കൊണ്ട് മൂടി
യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇങ്ങനെ പള്ളി മറയ്ക്കാൻ തുടങ്ങിയതെന്ന് മുതവല്ലിയായ മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.
Update: 2023-03-07 13:28 GMT
Aligarh mosque
അലിഗഡ്:ഹോളി ആഘോഷത്തിനിടെ കളർ എറിയുന്നത് തടയാൻ പള്ളി ടാർപോളിൻ കൊണ്ട് മറച്ച് അധികൃതർ. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന്റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പള്ളി മുതവല്ലിയായ ഹാജി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോളി ദിനത്തിൽ പള്ളി മറയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോളി ദിനത്തിൽ പള്ളി ടാർപോളിൻ കൊണ്ട് മറയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആർക്കും കളറോ, ചളിയോ പള്ളിയിലേക്ക് എറിയാനാവില്ല. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇങ്ങനെ പള്ളി മറയ്ക്കാൻ തുടങ്ങിയതെന്നും മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.