ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതിലൂടെ ജവഹര്‍ലാല്‍ നെഹ്റു തെറ്റ് ചെയ്തു: അമിത് ഷാ

വിവാദ നിയമം അവസാനിപ്പിച്ച് കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ അഭിനന്ദിച്ചു

Update: 2024-04-02 03:24 GMT
Advertising

ജോധ്പൂര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതിലൂടെ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റു തെറ്റ് ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. വിവാദ നിയമം അവസാനിപ്പിച്ച് കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.

'ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പ്രധാനമന്ത്രി നിറവേറ്റി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുന്നതിലൂടെ തെറ്റ് ചെയ്തു. 2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 അവസാനിപ്പിച്ച് പ്രധാനമന്ത്രി മോദി കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി' അമിത് ഷാ പറഞ്ഞു.

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറാന്‍ നെഹ്‌റു ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആരോപിച്ച ദിവസമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിച്ചതിലും പ്രധാനമന്ത്രിയെ അമിത് ഷാ പ്രശംസിച്ചു. പതിറ്റാണ്ടുകളായി രാമക്ഷേത്ര വിഷയം കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് നെഹ്റുവിനെ അമിത് ഷാ കുറ്റപ്പെടുത്തുന്നത് ഇതാദ്യമല്ല.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News