മണിപ്പൂരില്‍ അമിത് ഷായുടെ അധ്യക്ഷതയിൽ സമാധാന ചര്‍ച്ച

ഇംഫാലിൽ ഉൾപ്പെടെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2023-05-30 00:49 GMT
Advertising

ഇംഫാല്‍: മണിപ്പൂരിലെ സമാധാന ചർച്ചകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരും. തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തേക്ക് എത്തുന്ന ആയുധ ശേഖരം സുരക്ഷാ സേനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ കലാപത്തിന് ഇടയാക്കുന്നു എന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് എത്തിയിട്ടും മണിപ്പൂരിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ആവർത്തിക്കുകയാണ്.

ത്രിദിന സന്ദർശനത്തിനായി മണിപ്പൂരിൽ എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ മണിപ്പൂർ മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ നിരോധനാജ്ഞ നിലനിന്നിരുന്ന ഇംഫാലിൽ പിന്നീട് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയായിരുന്നു.

ഇന്നലെ വിവിധ ഇടങ്ങളിൽ നിന്നായി വൻ ആയുധ ശേഖരം പിടികൂടിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ന്യൂചേക്കോൺ, ഇംഫാൽ ഈസ്റ്റ് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് അക്രമികൾക്ക് വേണ്ടി സൈന്യം തെരച്ചിൽ നടത്തുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News