ഓരോ അടിയും സൂക്ഷിച്ച്! അമിത് ഷായുടെ ഒറ്റക്കൊരു ചെസ് കളി, കയ്യടിച്ച് ബിജെപി

ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ, അമിത് ജി എത്ര ബുദ്ധിമാൻ ഇങ്ങനെ പോകുന്നു കമന്റുകൾ. പക്ഷേ, സൂക്ഷിച്ചുനോക്കിയാൽ ചിത്രത്തിലൊരു കുഴപ്പം കാണാം...

Update: 2023-12-09 13:45 GMT
Editor : banuisahak | By : Web Desk

'ഒരു നല്ല നീക്കത്തിനായി കാത്തുനിൽക്കരുത്, ഇപ്പോഴും മികച്ചത്തിലായിരിക്കണം ശ്രദ്ധ' ഇങ്ങനെയൊരു അടിക്കുറിപ്പോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ശ്രദ്ധനേടുന്നു. രണ്ട് കുട്ടികൾക്കൊപ്പം ചെസ് ബോർഡിന് മുന്നിൽ സൂക്ഷ്മതയോടെ കരുക്കൾ നീക്കുന്ന അമിത് ഷായാണ് ചിത്രത്തിൽ. പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രിയപ്പെട്ട നേതാവിനെ പുകഴ്ത്തി ചിത്രം വ്യാപകമായി ഷെയർ ചെയ്യുകയാണ് ബിജെപി അനുയായികൾ. 

ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ, അമിത് ജി എത്ര ബുദ്ധിമാൻ ഇങ്ങനെ പോകുന്നു കമന്റുകൾ. അടുത്തത് പാക് അധിനിവേശ കശ്മീർ പിടിക്കാനുള്ള നീക്കമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. പക്ഷേ, സൂക്ഷിച്ചുനോക്കിയാൽ ചിത്രത്തിലൊരു കുഴപ്പം കാണാം. ചെസ് ബോർഡിൽ ആകെയുള്ളത് വെള്ള കരുക്കൾ മാത്രമാണ്. രണ്ടു നിറങ്ങളിലുള്ള കരുക്കൾ ഉപയോഗിച്ച് കളിക്കുന്ന ചെസ്സിന് മുന്നിൽ ഒരു എതിരാളിയുമില്ല. 

Advertising
Advertising
Full View

ഇക്കാര്യം ശ്രദ്ധയിൽപെട്ട ചിലർ വിവരം ചൂണ്ടിക്കാട്ടാതെ മറ്റുചില രീതിയിലാണ് പ്രതികരിക്കുന്നത്. രാഹുൽ ഗാന്ധിയെ നേരിടുന്നതായാണ് അമിത് ഷാ വിചാരിച്ചിരിക്കുന്നതെന്ന് ഒരാൾ പരിഹസിച്ചു. ചിത്രം കോൺഗ്രസും ഏറ്റെടുത്തിട്ടുണ്ട്. 'വെള്ള കരുക്കൾ മാത്രം നീക്കി ചാണക്യൻ അമിത് ഷാ ചെസ് കളിക്കുന്നു, എന്ത് ക്യൂട്ട് ഫോട്ടോ' എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് കേരളയുടെ എക്സ് പേജിൽ ചിത്രം പോസ്റ്റ് ചെയ്തു. 

രണ്ടുസൈഡിലും സ്വന്തം കരുക്കൾ മാത്രം നീക്കിക്കൊണ്ട് അമിത് ഷായ്ക്ക് മാത്രം കളിക്കാൻ പറ്റുന്ന പ്രത്യേകതരം ചെസ് കളി എന്നായിരുന്നു ആളുകളുടെ പ്രതികരണം. ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത ചിത്രമാണെങ്കിലും അമളി പുറത്തായതോടെ സംഭവം ന്യായീകരിക്കാൻ ബിജെപി പ്രവർത്തകരും രംഗത്തുണ്ട്. ചിത്രം വ്യാജമാണെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. എന്നാൽ, അമിത് ഷാ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്ന് പല സംഘ് അനുകൂലികളും അംഗീകരിച്ചിട്ടില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News