18 മാസം കൊണ്ട് 108 കിലോ കുറച്ച് ആനന്ദ് അംബാനി

Update: 2024-03-02 12:41 GMT

ഇന്ത്യന്‍ കോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകള്‍ നടന്നുകെണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ ആരംഭിച്ചിട്ടുണ്ട്.

വിവാഹം ചര്‍ച്ചയാകുമ്പോള്‍ ആനന്ദ് ശരീരഭാരം കുറച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയണ്. 208 കിലോ ആന്ദ് 18 മാസം കൊണ്ട് 108 കിലോ ആക്കി കുറച്ചു. അമ്മ നിത അംബാനിയാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകന്റെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ആസ്തമ രോഗിയായിരുന്ന ആനന്ദ് ആസ്തമയ്ക്കുള്ള മരുന്ന കഴിച്ചതോടെയാണ് ശരീര ഭാരം കൂടിയതെന്ന്  നിത അഭിമുഖത്തില്‍ പറഞ്ഞു.

Advertising
Advertising

'ആസ്തമക്ക് സ്റ്റിറോയിഡുകള്‍ കഴിക്കേണ്ടി വന്നതോടെ ശരീരഭാരം 208 കിലോയായി വര്‍ധിച്ചു. ശരീര ഭാരം കുറക്കാനായി ഫിറ്റ്‌നസ് കോച്ച് വിനോദ് ഛന്നയാണ് ആനന്ദിനെ സഹായിച്ചത്.18 മാസം കൊണ്ട് 108 കിലോ കുറച്ചു.

കുറഞ്ഞ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ അടങ്ങിയ ഭക്ഷണപദര്‍ത്ഥങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ദിവസവും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വ്യായാമം ചെയ്തു.

ദിവസവും 21 കിലോമീറ്റര്‍ നടന്നു. യോഗ, സ്‌ട്രെങ്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങള്‍, കാര്‍ഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകളും പരിശീലിച്ചു. ഇതുകൂടാതെ ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക തുടങ്ങി ജീവിതശൈലി മാറ്റങ്ങളും ഡയറ്റിനും വ്യായാമത്തിനും പുറമെ ഫിറ്റ്‌നസ് പ്ലാനില്‍ ഉള്‍പ്പെടുത്തി. ഈ ഫിറ്റ്‌നസ് പ്ലാനാണ് ശരീരഭാരം കുറക്കാന്‍ സഹായിച്ചത്'-നിത അംബാനി പറഞ്ഞു.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News