'ഈ തല്ലിന് പുതിയൊരു പേരിടാമോ? ആലപ്പുഴയിലെ പപ്പടത്തല്ല് വീണ്ടും 'കുത്തിപ്പൊക്കി' ആനന്ദ് മഹീന്ദ്ര

ചിലപ്പോഴൊക്കെ നമ്മൾ യഥാർഥ 'ഇൻക്രെഡിബിൾ ഇന്ത്യ ആണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്

Update: 2022-09-14 14:13 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ആലപ്പുഴ ഹരിപ്പാട് കല്യാണസദ്യക്കിടെ പപ്പടത്തെ ചൊല്ലി കൂട്ടത്തല്ല് നടന്ന സംഭവം അധികമാരും മറന്നിട്ടുണ്ടാകില്ല. പപ്പടം കിട്ടാത്തതിനെ ചൊല്ലി തുടങ്ങി തർക്കം പിന്നീട് വമ്പൻ വഴക്കിലേക്ക് പിന്നീടത് കൂട്ടത്തല്ലിലേക്കും കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം ആവീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര.

പപ്പടത്തിന്റെ പേരിൽ നടക്കുന്ന ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കും.. ഇതിന് ഒരു പുതിയ വാക്ക് നിങ്ങൾക്ക് നിർദേശിക്കാം. ചിലപ്പോഴൊക്കെ ഇത്തരം വിചിത്രമായ സംഭവങ്ങളാൽ  നമ്മൾ യഥാർഥ ഇൻക്രെഡിബിൾ ഇന്ത്യ ആണെന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്.

Advertising
Advertising

ആഗസ്റ്റ് 28 ന് ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് തല്ല് നടന്നത്. വിവാഹസദ്യക്കിടയിൽ വരന്റെ കൂട്ടുകാർ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് ഓഡിറ്റോറിയത്തിന് പുറത്തേക്കും എത്തി. പൊലീസ് എത്തിയാണ് തല്ല് അവസാനിച്ചത്. സംഭവത്തിൽ ഓഡിറ്റോറിയത്തിന്റെ ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് ഓഡിറ്റോറിയം ഉടമക്ക് സംഭവിച്ചത്. 

ഏതായാലും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ പപ്പടത്തല്ലിന് പുതിയ പേരുകൾ നിർദേശിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. പപ്പടമാൽ, പാപ്പോകാലിപ്‌സ്, പപ്പടിശൂം,പപ്പടി,ദപ്പടം തുടങ്ങി നിരവധി പേരാണ് കമന്റുകളായി ലഭിച്ചത്. രസകരമായ രണ്ടുമൂന്ന് കമന്റുകൾ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്യുകയും ചെയ്തു.



നിരവധി മലയാളികളും ട്വീറ്റിന് താഴെ കമന്‍റ്  ചെയ്തിട്ടുണ്ട്. കൂടുതല്‍ തല്ല് കാണമെങ്കില്‍ തല്ലുമാല കാണാം എന്ന് ഒരാള്‍ കമന്‍റ്

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News