അനന്യ പാണ്ഡെയെ എന്‍.സി.ബി ചോദ്യം ചെയ്തു; നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശം

രണ്ടു മണിക്കൂറോളമാണ് ഇന്ന് ചോദ്യം ചെയ്തത്. നാളെ രാവിലെ 11ന് വീണ്ടും ഹാജരാകാനാണ് നിര്‍ദേശം

Update: 2021-10-21 13:58 GMT
Advertising

ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എന്‍.സി.ബി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അനന്യയെ വിട്ടയച്ചത്. നാളെ രാവിലെ 11ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. 

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍.സി.ബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ന് നടിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡും നടന്നിരുന്നു. ഫോണും ലാപ്‌ടോപ്പും എൻ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി എന്‍.സി.ബി ഓഫീസിനെത്താന്‍ സമന്‍സ് അയച്ചത്. 

2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News