പരീക്ഷയെഴുതുന്നതിനിടെ ക്ലാസ് റൂമിലെ ഫാന്‍ പൊട്ടിവീണു; വിദ്യാര്‍ഥിനിക്ക് പരിക്ക്

മുഖത്ത് പരിക്കേറ്റ കുട്ടി ചികിത്സക്ക് ശേഷം വീണ്ടും സ്കൂളിലെത്തി പരീക്ഷ പൂര്‍ത്തിയാക്കി

Update: 2022-05-03 05:33 GMT

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പ്രാദേശിക സ്കൂളിൽ പരീക്ഷ എഴുതുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ കുട്ടി ചികിത്സക്ക് ശേഷം വീണ്ടും സ്കൂളിലെത്തി പരീക്ഷ പൂര്‍ത്തിയാക്കി. തിങ്കളാഴ്ചയാണ് സംഭവം.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. "ഇത് നിർഭാഗ്യകരമായ സംഭവമായിരുന്നു. ശരിയായ ഇൻസ്റ്റാളേഷനും സമഗ്രമായ അറ്റകുറ്റപ്പണിയും വീണ്ടും നടത്തും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രിൽ 28 ന് കുർണൂവിലെ ഗോനെഗണ്ട്ലയിലെ മണ്ഡല്‍ പരിഷത്ത് (അപ്പർ പ്രൈമറി) ഉറുദു സ്കൂളിൽ ക്ലാസിനിടെ സീലിംഗിന്‍റെ ഒരു ഭാഗം വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ മികച്ച അവസരമായിരുന്നു ഇത്. സര്‍ക്കാര്‍ സ്കൂളിലെ മോശം അടിസ്ഥാന സൗകര്യങ്ങളുടെ പശ്ചാത്താലത്തില്‍ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News