ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ അർജുൻ ഉൾപ്പെടെ എട്ടുപേർ ദേശീയ പാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചിരുന്നു

Update: 2025-05-21 03:00 GMT

മംഗളൂരു: കഴിഞ്ഞ വർഷം ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ചൊവ്വാഴ്ച ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡയാണ്(65) മരിച്ചത്.

ഇടിമിന്നലേറ്റ് ഗുരുതര പരിക്കോടെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരിച്ചു. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തന്റെ വീട്ടിലേക്കും ഇരച്ചുകയറിയെങ്കിലും ഗൗഡ അതിസാഹസികമായാണ് അന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ എട്ടുപേർ ദേശീയ പാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചിരുന്നു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News