രസഗുള തീർന്നതിനെ ചൊല്ലി തർക്കം; ബിഹാറിൽ വിവാഹം ഉപേക്ഷിച്ചു

ബിഹാറിലെ ബോധ് ഗയയിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹാമാണ് സംഘർഷത്തിൽ അവസാനിച്ചത്

Update: 2025-12-06 15:57 GMT

AI Generated Image

പട്ന: ബിഹാറിലെ ബോധ് ഗയയിലെ ഒരു ഹോട്ടലിൽ ആഘോഷപൂർവ്വമായ ഒരു വിവാഹം സംഘർഷത്തിലാണ് അവസാനിച്ചത്. മധുരപലഹാരങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് വിവാഹ ചടങ്ങിനെ അലങ്കോലമാക്കിയത്. രസഗുള വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെ ബന്ധുക്കളും വരന്റെ കുടുംബവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൂർണ സംഘർഷത്തിലേക്ക് നീങ്ങുകയും ഇത് പൊലീസ് ഇടപെടലിന് കാരണമാവുകയും ചെയ്തു. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertising
Advertising

മധുരപലഹാര കൗണ്ടറിലെ രസഗുളകൾ തീർന്നതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വധിവിന്റെ കുടുംബം നേരാതെ തന്നെ വിവാഹ വേദിയിൽ എത്തിയിരുന്നു. തുടർന്ന് വരാനും സംഘവും വിവാഹം നടക്കുന്ന വേദിയിലേക്ക് എത്തിയെങ്കിലും തർക്കം കാരണം വിവാഹ ചടങ്ങുകൾ പോലും നടത്താനായില്ല. പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിക്കുകയും ഒടുവിൽ വിവാഹം നടത്താതെ ഇരു വിഭാഗവും പിരിഞ്ഞുപോയി.

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ തുടക്കത്തിൽ ഭക്ഷണശാലകൾക്ക് ചുറ്റും അതിഥികൾ ഒത്തുകൂടുന്നത് കാണാം. നിമിഷങ്ങൾക്കുശേഷം ആളുകൾ കസേരകളും പ്ലേറ്റുകളും കൈയെത്താവുന്ന എന്തും പിടിച്ചെടുത്ത് പരസ്പരം ആക്രമിക്കാൻ ആരംഭിച്ചു. ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. രസഗുളകളുടെ അഭാവമാണ് വഴക്കിന് കാരണമെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് ബുധനാഴ്ച സ്ഥിരീകരിച്ചു. വഴക്കിനുശേഷം വധുവിന്റെ കുടുംബം തങ്ങൾക്കെതിരെ വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്തതായും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News