മണിപ്പൂരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്

Update: 2023-09-17 16:19 GMT
Editor : abs | By : Web Desk

ഇംഫാൽ: ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ശിപായി സെർതോ തങ്‌താങ് കോമാണ് കൊല്ലപ്പെട്ടത്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്.  10 വയസ്സുള്ള മകന്റെ കൺമുന്നിൽവെച്ചാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News