അരുണാചൽ ഹെലികോപ്റ്റർ അപകടം; രണ്ടു പൈലറ്റുമാർ മരിച്ചു

നിരീക്ഷണ പറക്കലിനിടെ ഇന്ന് രാവിലെ കാണാതായ കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്ന് വീണത്

Update: 2023-03-16 12:41 GMT

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി കരസേന സ്ഥിരീകരിച്ചു. മാണ്ടല പർവത മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. നിരീക്ഷണ പറക്കലിനിടെ ഇന്ന് രാവിലെ കാണാതായ കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

രാവിലെ ഒമ്പതേകാലിനാണ് എ.ടി.സിയിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് അവസാനമായി വിവരം ലഭിച്ചത്. എട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഹെലികോപ്റ്ററിൽ അപകട സമയത്ത് പൈലറ്റും സഹ പൈലറ്റും മാത്രമാണ് ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് നിഗമനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News