മുംബൈ ലഹരിക്കേസ്; സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

സമീർ വാങ്കഡെ പണം വാങ്ങിയെന്ന സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം

Update: 2021-10-25 01:36 GMT

മുംബൈ ലഹരി കേസിൽ കേസ് അന്വേഷിക്കുന്ന എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത. സമീർ വാങ്കഡെ പണം വാങ്ങിയെന്ന സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. അതേസമയം നടി അനന്യ പാണ്ഡെയെ എൻ.സി.ബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷിമൊഴിയാണ് എൻ.സി.ബിയെ പ്രതിരോധത്തിലാക്കിയത്. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസായി ഷാരൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ആരോപണം എൻ.സി.ബി തള്ളി. ഗുരുതര ആരോപണങ്ങൾ ഉയർന്നതിനാൽ സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ എൻ.സി.ബി ഡയറക്ടർ ജനറൽ അന്തിമ തീരുമാനമെടുക്കും.

കേസിലെ പ്രതിയായ ആര്യൻ ഖാനും നടി അനന്യ പാണ്ഡെയ്ക്കും മയക്കുമരുന്ന് ഇടപാടുകളുണ്ടായിരുന്നുവെന്നാണ് എൻ.സി.ബിയുടെകണ്ടെത്തൽ. ഇത് തെളിയിക്കുന്ന വാട്സാപ് സന്ദേശങ്ങൾ ആര്യന്‍റെയും അനന്യയുടെയും ഫോണിൽ നിന്നും കണ്ടെത്തിയതായി എൻ.സി.ബി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും അനന്യയുടെ മൊഴി. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് അനന്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News