കാര്യങ്ങൾ ശരിയായി നടന്നാൽ പ്രശംസ മോദിക്ക്, കുഴപ്പിത്തിലായാൽ മന്ത്രിമാരുടെ തലയില്‍: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പി. ചിദംബരം

മോദി മന്ത്രി സഭയിലെ പ്രധാനികളായിരുന്ന ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർക്കും ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു

Update: 2021-07-07 15:18 GMT
Editor : ubaid
Advertising

കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. കാര്യങ്ങൾ ശരിയായി നടന്നാൽ ഖ്യാതി മോദിക്ക്. കുഴപ്പിത്തിലായാൽ മന്ത്രിയുടെ തലയിലും വീഴും. മോദി മന്ത്രിസഭയിലെ മന്ത്രിമാർക്കിതൊരു പാഠമാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

ഈ രാജിയിൽനിന്നും മന്ത്രിമാർക്ക് ഒരു പാഠം പഠിക്കാനുണ്ട്. കാര്യങ്ങൾ ശരിയായി നടന്നാൽ പ്രശംസ മോദിക്കു ലഭിക്കും. കുഴപ്പിത്തിലായാൽ മന്ത്രിമാരുടെ തലയിൽ വീഴുകയും ചെയ്യും. അനുസരണയ്ക്കും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വത്തിനുമുള്ള കൂലിയാണ് രാജിവച്ച മന്ത്രിമാർക്ക് നൽകേണ്ടിവന്നത്- ചിദംബരം ട്വീറ്റ് ചെയ്തു. മോദി മന്ത്രി സഭയിലെ പ്രധാനികളായിരുന്ന ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർക്കും ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 

ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. നാരായൺ റാണെ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആർ.കെ. സിങ്ങിനും ജി. കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബർളയും കേന്ദ്രസഹമന്ത്രിമാരാകും.

Tags:    

Editor - ubaid

contributor

Similar News