മദ്യം വാങ്ങാനായി രണ്ടര വയസുകാരനെ പിതാവ് 40,000 രൂപക്ക് വിറ്റു

അമീനിന്റെ ലഹരി ഉപയോഗം മൂലം ഭാര്യ റുക്മിന ബീഗം ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മകന് ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് പറഞ്ഞാണ് അമീന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.

Update: 2021-08-08 06:14 GMT

മദ്യം വാങ്ങാന്‍ പണത്തിനായി രണ്ടര വയസുകാരനെ പിതാവ് 40,000 രൂപക്ക് വിറ്റു. അസമിലെ മോറിഗന്‍ ജില്ലയിലാണ് സംഭവം. കുട്ടിയുടെ പിതാവായ അമീനുല്‍ ഇസ്‌ലാം ആണ് സാസിദ ബീഗം എന്ന സ്ത്രീക്ക് കുട്ടിയെ വിറ്റത്. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അമീനിന്റെ ലഹരി ഉപയോഗം മൂലം ഭാര്യ റുക്മിന ബീഗം ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മകന് ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് പറഞ്ഞാണ് അമീന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.

രണ്ട് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെ തിരികെയെത്തിക്കാത്തതില്‍ സംശയം തോന്നിയ റുക്മിന നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വില്‍പന നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News