ഭാര്യക്ക് സീറ്റ് നിഷേധിച്ചു; അസമിൽ കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു

മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​കൂടിയായ റാ​​ണി നാ​​റ​​യ്ക്ക് ല​​ഖിം​​പു​​ർ സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തിന് പിന്നാലെയായാണ് തീരുമാനം

Update: 2024-03-25 08:08 GMT
Editor : ലിസി. പി | By : Web Desk

ഭരത് ചന്ദ്ര നാര

ലഖിംപുർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാര്യക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു. അസം എംഎൽഎ ഭരത് ചന്ദ്ര നാരയാണ് കോൺഗ്രസ് വിട്ടത്. അസമിലെ ലഖിംപൂർ ജില്ലയിലെ നൗബോച്ച എംഎൽഎയായ ഭരത് ചന്ദ്ര നാര തിങ്കളാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.

ലഖിംപൂർ ലോക്സഭാ സീറ്റിൽ ഉദയ് ശങ്കര് ഹസാരികയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രാജി. മുൻ കേന്ദ്രമന്ത്രി കൂടിയായ  ഭാര്യ റാണി നാരയെ സീറ്റിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് നാര പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെക്ക് നാര രാജിക്കത്ത് നൽകി.

'ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഞാൻ ഉടൻ രാജിവെക്കുന്നു,'എന്ന ഒറ്റവരി രാജിക്കത്താണ് നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഞായറാഴ്ച, അസം കോൺഗ്രസിന്റെ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നാര രാജിവെച്ചിരുന്നു. ലഖിംപൂർ മണ്ഡലത്തിൽ നിന്ന് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര മൂന്ന് തവണ എംപിയായായിട്ടുണ്ട്.

Assam MLA Bharat Chandra Narah quits Congress after party refuses ticket to wife

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News