ബാങ്ക് തട്ടിപ്പ് കേസ്; മഹാരാഷ്ട്ര മുന്‍ എം.എല്‍.എയുടെ 152 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മൂന്നു തവണ എം.എല്‍.എയായ വിവേകാനന്ദ് പാട്ടീലിന്‍റെയും ബന്ധുക്കളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Update: 2023-10-13 08:03 GMT

വിവേകാനന്ദ് പാട്ടീല്‍

പനവേല്‍: പനവേലിലെ കർണാല നഗരി സഹകാരി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്‍ മഹാരാഷ്ട്ര മുന്‍ എം.എല്‍.എയുടെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മൂന്നു തവണ എം.എല്‍.എയായ വിവേകാനന്ദ് പാട്ടീലിന്‍റെയും ബന്ധുക്കളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പനവേലിലെ കർണാല നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന്‍റെ മുൻ ചെയർമാനായിരുന്നു ഷെത്കാരി കംഗർ പക്ഷ പാർട്ടിയിൽപ്പെട്ട പാട്ടീൽ. 2019-ൽ മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2019-20ൽ നടത്തിയ ഒരു ഓഡിറ്റിന് ശേഷമാണ്, 67 സാങ്കൽപിക വായ്പാ അക്കൗണ്ടുകളിലൂടെ പാട്ടീൽ സ്ഥാപനങ്ങളുടെ/സ്ഥാപനങ്ങളുടെ/ ലോൺ അക്കൗണ്ടുകളിലേക്ക് ബാങ്കിൽ നിന്ന് പണം തട്ടിയെടുക്കുന്നതെന്ന് വെളിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തന്‍റെ ഉടമസ്ഥതയിലുള്ള കർണാല ചാരിറ്റബിൾ ട്രസ്റ്റ്, കർണാല സ്‌പോർട്‌സ് അക്കാദമി, കർണാല മഹിളാ റെഡിമെയ്ഡ് ഗാർമെന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ മറയാക്കിയാണ് പണം തട്ടിയത്. 67 സാങ്കൽപിക വായ്പാ അക്കൗണ്ടുകളിലായി ഏകദേശം 560 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഇഡിയുടെ കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.കർണാല ചാരിറ്റബിൾ ട്രസ്റ്റ്, കർണാല സ്പോർട്സ് അക്കാദമി തുടങ്ങിയവയാണ് ഫണ്ട് വിനിയോഗിച്ചത്.

Advertising
Advertising

സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്വത്തുക്കളുടെ നിർമാണത്തിനും മറ്റ് വ്യക്തിഗത നേട്ടങ്ങൾക്കുമായി വിനിയോഗിക്കുകയും അതുവഴി കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുകയും ചെയ്തതായും ഇഡി കണ്ടെത്തിയിരുന്നു. 2021 ജൂണ്‍ 15നാണ് ഇഡി പാട്ടീലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാട്ടീലിന്‍റെയും കുടുംബാംഗങ്ങളുടെയും 234 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി 2021 ആഗസ്ത് 17-ലെ പ്രൊവിഷണൽ അറ്റാച്ച്മെന്‍റ് ഉത്തരവും നേരത്തെ പുറപ്പെടുവിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News