പ്രായപൂർത്തിയാവാത്ത മുസ്‌ലിം പെൺകുട്ടിയേയും കുടുംബത്തേയും ആക്രമിച്ച് ബജറംഗ്ദൾ പ്രവർത്തകർ

ആക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തു

Update: 2025-11-02 11:31 GMT

ഗസിയാബാദ്: ബീഫ് കഴിക്കുമെന്ന് പറഞ്ഞ വിഡിയോ വൈറലായതിന് പിന്നാലെ ഗസിയാബാദിൽ പ്രായപൂർത്തിയാവാത്ത മുസ്‌ലിം പെൺകുട്ടിയേയും കുടുംബത്തേയും ആക്രമിച്ച് ബജറംഗ്ദൾ പ്രവർത്തകർ. ആക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തു. ഗസിയാബാദിലെ ഉൾപ്രദേശമായ തുളസി നികേതനിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചു കയറി പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പെൺകുട്ടി മർദിക്കുന്നത്. ഹിന്ദുത്വ നേതാവ് ദക്ഷ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമം നടത്തിയത്.

Advertising
Advertising

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമർശിച്ചതിനാണ് പെൺകുട്ടിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും പ്രായപൂർത്തിയായാവാത്ത പെൺകുട്ടിയെ കൗൺസിലിങ്ങിന് വിടാനാണ് അധികൃതരുടെ തീരുമാനം തിലമോഡ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞത്. ജെഎൻയു യൂനിയൻ പ്രസിഡന്റായിരുന്ന കനയ്യകുമാറിനെ മർദിച്ച കേസിലും റോഹിങ്ക്യൻ മുസ്‌ലിം ക്യാമ്പുകളിലും അക്രമം നടത്തിയതിനും പള്ളിക്കുള്ളിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കേസിലേയും പ്രതിയാണ് ദക്ഷ് ചൗധരി. അണ്ണു ചൗധരി, ദക്ഷ് ചൗധരി, അക്കു പണ്ഡിറ്റ്, അമിത് താക്കൂർ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അണ്ണു, അമിത് എന്നിവർ പിടിയിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതിയായ ദക്ഷ് ഉൾപ്പടെയുള്ളവർ ഒളിവിലാണെന്ന് ഷാലിമാർ ഗാർഡൻ എസിപി അതുൽകുമാർ സിങ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഹിന്ദു രക്ഷദൾ തലവൻ പിങ്കി ചൗധരിയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്. പെൺകുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന്റെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണം എന്നും ആവശ്യപ്പെട്ടുള്ള നിരവധി വിഡിയോകളാണ് പ്രചരിക്കുന്നത്. എന്ത് വിലകൊടുത്തും സനാതന ധർമ്മത്തിനായി പോരാടും എന്നു പറഞ്ഞുള്ള ചൗധരിയുടെ നിരവധി വിഡിയോകളാണ് പ്രചരിക്കുന്നത്. ഹിന്ദുത്വത്തിന് എതിരെ പറയുന്നവരുടെ ഗതി ഇതായിരിക്കും എന്നും പിങ്കി ചൗധരി മറ്റൊരു വിഡിയോയിൽ പറയുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News