കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാലമര്‍ത്തി ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊന്നു

കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും ഹരീഷ് കുമാറിന്‍റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്

Update: 2025-07-09 11:57 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും ഹരീഷ് കുമാറിന്‍റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്.

എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഇവര്‍ തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ചൊവ്വാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. പത്മജയെ മര്‍ദിച്ച ശേഷം നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽ വച്ച് ജീവൻ പോകുന്നതുവരെ അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News