ഇന്ത്യയ്ക്ക് പകരം ഭാരത്; തീരുമാനമെടുത്തിട്ടില്ലെന്ന് എൻ.സി.ഇ.ആർ.ടി

ഉപസമിതി നേരത്തെ നൽകിയ നിർദേശമാണിത്, അന്തിമ തീരുമാനത്തിന് കാലതാമസമുണ്ടാകും എന്ന സൂചനയാണ് എൻ.സി.ഇ.ആർ.ടി നൽകുന്നത്.

Update: 2023-10-27 01:02 GMT
Advertising

ഡൽഹി: പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യ വെട്ടിമാറ്റി ഭാരത് ആക്കാനുള്ള നിർദേശത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എൻ.സി.ഇ.ആർ.ടി. സംഭവം വിവാദമയതോടെയാണ് എൻ.സി.ഇ.ആർ.ടി തലയൂരാൻ ശ്രമിക്കുന്നത്. ഉപസമിതി നേരത്തെ നൽകിയ നിർദേശമാണിത്, അന്തിമ തീരുമാനത്തിന് കാലതാമസമുണ്ടാകും എന്ന സൂചനയാണ് എൻ.സി.ഇ.ആർ.ടി നൽകുന്നത്. ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് പേര് മാറ്റത്തിനെതിരെ ഉയർത്തിയത്.

ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശിപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യ എന്ന പദത്തോടുള്ള വെറുപ്പെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

ദേശീയതലതിലെ പാഠ്യപദ്ധതി പരിഷ്കരണം കേരളം തള്ളിക്കളയുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. കാവിവൽക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എൻ.സി.ഇ.ആർ.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നത് എസ്.ഇ.ആർ.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, അതുകൊണ്ടുതന്നെ പരിഷ്കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News