ഹലാൽപൂർ ഇനി ഹനുമാൻ ഗഢ്; പ്രഗ്യാ സിംഗിന്റെ നിർദേശ പ്രകാരം ബസ്‌സ്റ്റാൻഡിന്റെ പേരുമാറ്റി ഭോപ്പാൽ കോർപറേഷൻ

'ഹലാൽപൂരിലെ ഹലാൽ എന്ന വാക്ക് അശുദ്ധമാണ്, അടിമത്തത്തിന്റെ അടയാളം നീക്കുന്നതിലൂടെ ഇന്ത്യയുടെ ചരിത്രം മാറ്റാനും നമുക്ക് കഴിവുണ്ട്' സാധ്വി പ്രഗ്യാ സിംഗ് പറഞ്ഞു

Update: 2022-11-03 16:23 GMT

ബിജെപി എംപി പ്രഗ്യാ സിംഗിന്റെ നിർദേശ പ്രകാരം ബസ്‌സ്റ്റാൻഡിന്റെ പേരുമാറ്റി ഭോപ്പാൽ മുൻസിപ്പൽ കോർപറേഷൻ. ഹലാൽപൂർ ബസ്‌സ്റ്റാൻഡിന്റെ പേര് ഹനുമാൻ ഗഢ് ബസ്‌സ്റ്റാൻഡ് എന്നാണ് മാറ്റിയിരിക്കുന്നത്. ലാൽ ഘടിയുടെ പേര് മഹേന്ദ്ര ദാസ് ജി മഹാരാജ് സർവേശ്വർ ചൗരയെന്നുമാക്കി മാറ്റി. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.

'ഹലാൽപൂരിലെ ഹലാൽ എന്ന വാക്ക് അശുദ്ധമാണ്, അടിമത്തത്തിന്റെ അടയാളം നീക്കുന്നതിലൂടെ ഇന്ത്യയുടെ ചരിത്രം മാറ്റാനും നമുക്ക് കഴിവുണ്ട്, ഭോപ്പാലിന്റെ ചരിത്രം മാറ്റാനും പുനർനിർമിക്കാനും നാം നിലകൊള്ളുന്നു' സാധ്വി പ്രഗ്യാ സിംഗ് പറഞ്ഞു.

ലാൽഘടിയിലെ രക്തസാക്ഷികളെ ആദരിച്ചാണ് പേര് മാറ്റുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. എംപിയുടെ പ്രൊപ്പോസൽ കോർപറേഷൻ പ്രസിഡൻറ് കിഷാൻ സൂര്യവംശി പാസാക്കുകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News