യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും പേരുമാറ്റം; ഹബീബ്ഗഞ്ച് റെയിൽവേ സ്‌റ്റേഷന് ഇനി ഹിന്ദു രാജ്ഞിയുടെ പേര്

100 കോടി ചെലവിലായിരുന്നു സ്‌റ്റേഷന്റെ നവീകരണം. റെയിൽവേ സ്‌റ്റേഷന് റാണി കമലപതിയുടെ പേര് നൽകിയ മോദി സർക്കാരിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നന്ദി പറഞ്ഞു.

Update: 2021-11-13 14:20 GMT
Advertising

ഭോപ്പാലിലെ നവീകരിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് പതിനെട്ടാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞിയായിരുന്ന റാണി കമലപതിയുടെ പേര് നൽകി കേന്ദ്രസർക്കാർ. ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയായിരുന്നു റാണി കമലാപതി.

റെയിൽവേ സ്റ്റേഷന് റാണിയുടെ പേര് നൽകണമെന്ന് ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ നേരത്തെ മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. നവീകരിച്ച റെയിൽവേ സ്റ്റേഷൻ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 100 കോടി ചെലവിലായിരുന്നു സ്‌റ്റേഷന്റെ നവീകരണം. റെയിൽവേ സ്‌റ്റേഷന് റാണി കമലപതിയുടെ പേര് നൽകിയ മോദി സർക്കാരിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നന്ദി പറഞ്ഞു.

ഭോപ്പാലിലെ അവസാന ഹിന്ദു രാജ്ഞിയായിരുന്ന റാണി കമലപതി ഗോണ്ട് സമുദായത്തിന്റെ അഭിമാനമാണ്. അവരുടെ സാമ്രാജ്യം അഫ്ഗാൻ കമാൻഡറായിരുന്നു ദോസ്ത് മുഹമ്മദ് ഗൂഢാലോചനയിലൂടെ തട്ടിയെടുക്കുകയായിരുന്നു. രാജ്യം വീണ്ടെടുക്കാനാവില്ലെന്ന് വ്യക്തമായതോടെ അവർ അഭിമാനം സംരക്ഷിക്കാനായി ആത്മഹത്യ ചെയ്യുകയായിരുന്നു-ചൗഹാൻ പറഞ്ഞു.

ഗോണ്ട് സമുദായത്തിൽ നിന്നുള്ള രാഞ്ജിയായിരുന്നു റാണി കമലപതി. 1.2 കോടിയിലധികം ജനസംഖ്യയുള്ള ഗോണ്ട് സമുദായം രാജ്യത്തെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ്. റെയിൽവേ സ്‌റ്റേഷന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകണമെന്ന് ഭോപ്പാൽ എം.പി പ്രഗ്യാ സിങ് ഠാക്കൂർ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News