ബിഹാറിൽ വിധി നിർണയം നാളെ; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

ഉയർന്ന പോളിങ് ശതമാനം അനുകൂലം എന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ

Update: 2025-11-13 03:24 GMT

പറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നാണ് മഹാസഖ്യത്തിന്‍റെ വിലയിരുത്തൽ. അതേസമയം ഉയർന്ന പോളിങ് ശതമാനം അനുകൂലം എന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിനിൽക്കെ പൂർണ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. വികസനവും ജനകീയ പ്രഖ്യാപനവും വോട്ടർമാർക്കിടയിൽ ചർച്ചയായി എന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. രണ്ടുഘട്ടത്തിലെയും ഉയർന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം പകരുന്നു എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം ഇന്നലെ പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ നടത്തിയ സർവെ ഫലവും എൻഡിഎ സഖ്യത്തിനാണ് മുൻതൂക്കം ആണ് നൽകുന്നത്. 121 -141 സീറ്റുകൾ വരെ നേടുമെന്നാണ് പ്രഖ്യാപനം.

മഹാസഖ്യത്തിന് 98 - 118 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ഫലം മറിച്ചാകും എന്ന് പ്രതീക്ഷയാണ് മഹാസഖ്യ നേതാക്കൾ പങ്കുവെക്കുന്നത്. ഭരണ വിരുദ്ധ വികാരവും തൊഴിലില്ലായ്മയും യുവാക്കളുടെ പ്രശ്നങ്ങളും വോട്ടെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ടന്നും രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുകൊള്ള ആരോപണവും വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമാണ് പോളിംഗ് ശതമാനം വർധിപ്പിച്ചന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ആർജെഡി നേതാക്കൾ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News