ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ഒന്ന്: അഖിലേഷ് യാദവ്

ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും യാത്രയിൽ പങ്കെടുക്കില്ലെന്നും അഖിലേഷ് യാദവ്

Update: 2022-12-29 11:28 GMT
Advertising

ന്യൂഡല്‍ഹി: ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ഒന്നാണെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്‍വാദി പാർട്ടിയുടെ ആശയം മറ്റൊന്നാണെന്നും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും   അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തർപ്രദേശിൽ ജനുവരി 3നാണ് ഭാരത് ജോഡോ യാത്ര പര്യടനമാരംഭിക്കുന്നത്. നേരത്തേ അഖിലേഷ് യാദവിനെയും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയെയും യാത്രയിലേക്ക് ക്ഷണിച്ചുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്തയാണ് അഖിലേഷ് യാദവ് ഇപ്പോൾ തള്ളിയിരിക്കുന്നത്.

കോൺഗ്രസുമായി സഖ്യം ചേരാനുള്ള നീക്കത്തിലാണ് സമാജ് വാദി പാർട്ടി എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് ഇടവരുത്താൻ പാർട്ടിക്ക് താല്പര്യമില്ല എന്നതിനാൽ യാത്രയിൽ പങ്കെടുക്കില്ല എന്ന് പാർട്ടി വക്താവ് ഘനശ്യാമും നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News